പാണത്തൂർ സ്വദേശി ഹൃദയാഘാതം മൂലം അബൂദാബിയിൽ വച്ച് മരണപ്പെട്ടു
പാണത്തൂർ : പാണത്തൂർ സ്വദേശിയും പാറപ്പള്ളി താമസക്കാരനുമായ കോളനി ഹൗസിൽ യൂസുഫ് (51) നാട്ടിലേക്ക് മടങ്ങവെ ഹൃദയാഘാതം മൂലം അബൂദാബിയിൽ വച്ച് മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. എമിഗ്രേഷൻ കഴിഞ്ഞ് ഫ്ലൈറ്റിൽ കയറിയ യൂസഫിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല. സന്ദർശന വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാനിരിക്കെയാണ് യൂസഫിന്റെ വിയോഗം. ഏറെ സൗമ്യ സ്വഭാവക്കാരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
ഭാര്യ: റംസീന (ബേക്കൽ) മക്കൾ : ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, ഹാമിഷ്, ഹൈറ സനിഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
No comments