Breaking News

"നിർദിഷ്ട പരപ്പ പഞ്ചായത്ത് അനുവദിക്കുക" കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പരപ്പ : കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു. മുൻ പ്രസിഡണ്ട് ടി അനാമയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. സി എച്ച് മുഹമ്മദ് കുഞ്ഞി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ സുധീഷ് കുളത്തിങ്കൽ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സലിം സിറ്റി സ്വാഗതവും ജില്ലാ  കൗൺസിൽ മെമ്പർ ഹെൻട്രി ജോസഫ് നന്ദിയും പറഞ്ഞു.

 യോഗത്തിൽ മൂന്ന് പ്രമേയങ്ങൾ പാസാക്കി. നിർദിഷ്ട  പരപ്പ പഞ്ചായത്ത് അനുവദിക്കുക, പരപ്പ ആസ്ഥാനമായി വൈദ്യുതി സെക്ഷൻ ഓഫീസ് അനുവദിക്കുക, അനധികൃത വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിവാക്കുക.

പൊതുയോഗത്തിൽ കെ ജെ സജി, തോമസ് കാനാട്ട്, വിജയൻ കോട്ടക്കൽ, ദാമോദരൻ, ആഷിഫ്, ഷെരീക്ക്, സാബു തകടിയേൽ, രാജീവൻ പരപ്പ, സൗമ്യ ശിവരാജ് എന്നിവർ ആശംസ പ്രസംഗം നടത്തി. 2026/28 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ യോഗത്തിൽ തിരഞ്ഞെടുത്തു.

 വി. നാരായണൻ ( പ്രസിഡണ്ട്)

 സലിം  ( സെക്രട്ടറി)

 സുധീഷ് കുളത്തിങ്കാൽ ( ട്രഷറർ)

 തുടങ്ങി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.





No comments