Breaking News

മലവേട്ടുവ മഹാസഭ സ്ഥാപക നേതാവ് എം ഭാസ്കരൻ ചരമദിനം ; പരപ്പ പട്ട്ളത്ത് അനുസ്മരണയോഗം നടത്തി


പരപ്പ : മലവേട്ടുവ മഹാസഭ സ്ഥാപക നേതാവ് എം ഭാസ്കരൻ അവർകളുടെ ചരമദിനത്തിൽ എംവിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ പരപ്പ പട്ട്ളത്ത് വച്ചു  അനുസ്മരണയോഗം നടത്തി. ജില്ലാ പ്രസിഡന്റ് സി കെ കുഞ്ഞിരാമൻ, വൈസ് പ്രസിഡന്റ് കണ്ണൻ പട്ളം മേഖലാ കമ്മിറ്റി ഭാരവാഹികളായ പ്രദീപ്, അഭിലാഷ്, പ്രഭാകരൻ, കൃഷ്ണൻ കുടുംബൂർ, യൂണിറ്റ് പ്രസിഡന്റ് പാല പട്ളം, പ്രസാദ് തുടങ്ങിയവർ ആത്മശാന്തി അർപ്പിച്ചു സംസാരിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.കാസർഗോഡ് ജില്ലയിലെ വിവിധ ഉന്നതികളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗങ്ങളും നടത്തി.

No comments