Breaking News

തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു ; പ്രതിഷേധവുമായി പരപ്പ വൈദ്യുതി ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ച്


പരപ്പ : വൈദ്യുതി ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ച്. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് കമ്മിറ്റിയാണ് പരപ്പയിലെ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത് .മുകളിലെ പരപ്പയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രതിഷേധ പരിപാടി വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പാ യൂണിറ്റ് പ്രസിഡണ്ട് ടി  അനാമയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സലിം സിറ്റി, ട്രഷറർ സുധീഷ് കുളത്തിങ്കാൽ, വി നാരായണൻ, ഹെൻട്രി ജോസഫ്, സി എച്ച് കുഞ്ഞബ്ദുള്ള, വർണ്ണം പ്രമോദ്, സാബു തകടിയേൽ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു..




No comments