ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന് തുടക്കം കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ സെൻസസ് പോർട്ടലിൽ വിവരങ്ങൾ നൽകി കാനായി കുഞ്ഞിരാമൻ ഡിജിറ്റൽ സെൻസസിന് തുടക്കംകുറിച്ചു...
കാസർകോട് : ജില്ലയിൽ സെൽഫ് എന്യുമറേഷന് തുടക്കമായി. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ സെൻസസ് പോർട്ടലിൽ വിവരങ്ങൾ നൽകി കാനായി കുഞ്ഞിരാമൻ ഡിജിറ്റൽ സെൻസസിന് തുടക്കംകുറിച്ചു. ജില്ലാ കോ ഓർഡിനേറ്റർ രാജ്കുമാർ സ്വയം വിവരം രേഖപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹൊസ്ദുർഗ് താലൂക്ക് ജൂനിയർ സൂപ്രണ്ട് പി വി തുളസിരാജ് കലക്ട്രേറ്റ് സെൻസസ് വിഭാഗത്തിലെ പി രാഗേഷ്, രാജേഷ് അതിയാമ്പൂർ എന്നിവർ ഒപ്പമുണ്ടായി.ജൂൺ 16മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷൻ. രണ്ടാംഘട്ടത്തിൽ ജൂലൈ ഒന്നുമുതൽ 30വരെ വീടുകളുടെ വിവരശേഖരണവും പട്ടിക തയ്യാറാക്കലും നടക്കും. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ്. ടോൾഫ്രീ നമ്പർ: 1855.
No comments