നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി..നിയമലംഘനം കണ്ടെത്തിയ 7 ഓളം ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി
നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളില്‍ പരിശോധന ആരംഭിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമുള്‍പ്പെടെ നിയമലംഘനം കണ്ടെത്തിയ ഏഴ് ഹോട്ടലുടമകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ വി.കെ. കണ്ണന്റെ നേതൃത്വത്തില്‍ പിഎച്ച്‌ഐമാരായ വി.വി. ബീന, കെ.ഷിജു, എ. ആശാ മേരി, ടിജോ.എം.ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഷിഗല്ല പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി നിര്‍ദേശം നല്‍കിയിട്ടുണ്ട്
No comments