വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം ആദ്യകാല നേതാവ് മരിച്ചു ബിരിക്കുളം ടൗണിൽ നടന്നുപോകുമ്പോൾ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്
ഭീമനടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറുഞ്ചേരിയിലെ സിപിഐ എം ആദ്യകാല നേതാവ് കുതിരുമ്മൽ കെ ഗോപാലൻ (77) അന്തരിച്ചു. മെയ് 29ന് ബിരിക്കുളം ടൗണിൽ നടന്നുപോകുമ്പോൾ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധൻ ഉച്ചകഴിഞ്ഞ് കാലിക്കടവ് പൊതുശ്മശാനത്തിൽ. കരിന്തളം സർവീസ് സഹകരണ ബാങ്കിന്റെ ആദ്യത്തെ രൂപമായ ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. സിപിഐ എം കുറുഞ്ചേരി, കോളംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. കുറുഞ്ചേരി എ കെ ജി വായനശാലയുടെ പ്രഥമ സെക്രട്ടറിയായിരുന്നു.
ഭാര്യ: തൊണ്ടിയിൽ കാർത്യായനി. മക്കൾ : ടി അനിതകുമാരി (കുറുഞ്ചേരി), ടി അനീഷ് (ബിരിക്കുളം, കരിന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സിപിഐ എം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), ടി അനില (കയ്യൂർ). മരുമക്കൾ : സി വിനോദ് കുമാർ (കറുഞ്ചേരി, സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കുറുഞ്ചേരി എ കെ ജി വായനശാല പ്രസിഡന്റ്), രാകേന്ദു (പരപ്പ), രാമകൃഷ്ണൻ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞമ്പു, വട്ട്യൻ, മറുവൻ.
No comments