എണ്ണപ്പാറ - മലയാറ്റുകരയിൽ പുലിയിറങ്ങിയതായി നാട്ടുകാർ ഫോറസ്റ്റ് - പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു
തായന്നൂർ: എണ്ണപ്പാറ മലയാറ്റുകയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ പത്രം എടുക്കാൻ പോയ കർഷകനായ മലയാറ്റുകര ജോസ് എന്നയാൾ തൻ്റെ റബ്ബർ തോട്ടത്തിൽ വച്ചും ഇന്ന് ഉച്ചയോടെ മടയൻ എന്നയാൾ ആൾത്താമസമില്ലാത്ത, കാടുപിടിച്ചു കിടക്കുന്ന ഒരു പറമ്പിലുമാണ് പുലിയെ കണ്ടത്.
എണ്ണപ്പാറ മലയാറ്റുകര ഭാഗത്ത് പുലിയെ കണ്ടതായി രണ്ടു പേർ പറഞ്ഞതിൻ്റെ അടിസ്ഥാത്തിൽ മലയാറ്റുകര ഊരിനോട് ചേർന്ന ഭാഗങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും വന്ന് പ്രാഥമികാന്വേഷണം നടത്തി.
മഴ പെയ്തതിനാൽ പുലിയുടെ കാൽപ്പാടോ മറ്റ് തെളിവുകളോ കണ്ടെത്തിയിട്ടില്ല എങ്കിലും പ്രദേശവാസികൾ മുൻകരുതൽ എടുക്കണമെന്ന് വനം- പോലീസ് വകുപ്പ് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റബ്ബർ ടാപ്പിങ്ങിന് പോകുന്നവർ ഹെഡ് ലൈറ്റ് അടക്കം ഉപയോഗിക്കാനും രാത്രിയിലോ മറ്റോ വളർത്തുമൃഗങ്ങളുടെ കരച്ചിലോ മറ്റോ കേട്ടാൽ ശ്രദ്ധ പുലർത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രദേശം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്
No comments