Breaking News

നീലേശ്വരത്ത് രണ്ടിടത്ത് കവര്‍ച്ച; സ്ഥാപനങ്ങളുടെ മേല്‍ക്കൂരയും ഗ്രില്ലും തകര്‍ത്തു, പെട്രോള്‍ മോഷണവും വ്യാപകം


നീലേശ്വരം നഗരത്തില്‍ മേല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന വസന്തവിഹാര്‍ ഹോട്ടല്‍, പ്രകാശ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. വസന്തവിഹാറില്‍ വാഷ്‌ബേസിന്റെ മുകള്‍ഭാഗത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയതെങ്കില്‍ തൊട്ടടുത്ത പ്രകാശ് സ്റ്റേഷനറിയുടെ  ഓട് ഇളക്കി സീലിംഗില്‍ ദ്വാരമുണ്ടാക്കിയാണ് കള്ളന്‍ അകത്ത് കയറിയത്. രാത്രിയിലെ മഴയുടെ മറവിലാണ് ടൗണില്‍ മോഷണം നടന്നതെന്നത് കച്ചവടക്കാര്‍ ജാഗ്രത പാലിക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നത്.ഇതിനിടെ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചതായും പരാതി ഉണ്ട് .ഇന്നലെ വൈകിട്ട് മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനം രാവിലെ എടുത്തപ്പോള്‍ 60O രൂപയുടെ പെട്രോളാണ് നഷ്ടപ്പെട്ടത്.വസന്ത വിഹാറില്‍ നിന്ന് പാലിയേറ്റീവ് സഹായ ബോക്‌സിലെ പണമാണ്  നഷ്ടപ്പെട്ടത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി.

No comments