Breaking News

ദേവാൻഷ് ശൗര്യയുടെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും, മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം


കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവ‍ർക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

No comments