ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയ കൺവെൻഷൻ സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഭീമനടി: ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയ കൺവെൻഷൻ ഓഗസ്റ്റ് 30 ഞായറാഴ്ച ഭീമനടി ഇ.എം.എസ് ഭവനിൽ നടന്നു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.ടി. ലോഹിതാക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പർ അനുവദിച്ച്, പുതിയ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ഷാജു വർഗീസ് (പ്രസിഡന്റ്), രാജേഷ് എ.വി. (വൈസ് പ്രസിഡന്റ്), ടി.വി. തമ്പാൻ (സെക്രട്ടറി), ശശീധരൻ ടി.ജി. (ജോയിന്റ് സെക്രട്ടറി), പി.വി. തമ്പാൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
No comments