Breaking News

വെള്ളപ്പൊക്കം :ചാത്തമത്ത് കാര്യങ്കോട് പ്രദേശങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു


കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി വെള്ളത്തിനടിയിലായ നീലേശ്വരം മുൻസിപാലിറ്റിയിലെ ചാത്തമത്ത് കാര്യങ്കോട് പ്രദേശങ്ങൾ ആഗസ്റ്റ് 2-ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു കാലവർഷത്തിൽ തകർന്ന വീടും സന്ദർശിച്ച് വീട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് നടപടികൾ  ത്വരിതപ്പെടുത്താൻ കളക്ടർ നിർദേശം നൽകി. ദേശീയപാതയിൽ  പുഴയ്ക്ക് കുറുകുകയുള്ള വലിയ പാലത്തിൻറെ നിർമ്മാണത്തിനു വേണ്ടി കൂട്ടിയിട്ട അവശിഷ്ട വസ്തുക്കൾ നീക്കം ചെയ്യാനും നിർദേശം നൽകി. 

നീലേശ്വരം മുൻസിപ്പൽ ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫി വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ കൗൺസിലർമാരായ ഇ ചന്ദ്രമതി ,കെ വി ലീല , സി സുഭാഷ്, തഹസിൽദാർ രമേശൻ പൊയിനാച്ചി തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു. 


No comments