Breaking News

'ഡൽഹി ചലോ' പ്രചാരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : രാജ്യത്തെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 1ന് ഡൽഹി രാംലീല മൈതാനിയിൽ സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭമായ ‘ഡൽഹി ചലോ’ മാർച്ചിന്റെ പ്രചരണാർത്ഥം സി.പി.ഐ ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു.

“ഡൽഹി ചലോ, ബദലാവ് സരൂറി ഹേ” എന്ന മുദ്രാവാക്യം ഉയർത്തിയ ജാഥയ്ക്ക് സി.പി.ഐ ബളാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ വിളയിൽ ക്യാപ്റ്റനായി. മാലോത്ത് നടന്ന ചടങ്ങിൽ സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പുഷ്പരാജൻ ജാഥ ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം വെള്ളരിക്കുണ്ടിലെത്തിയ ജാഥയുടെ സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എൽ.സി അംഗം കെ.യു. ജോയ് അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ ചന്ദ്രൻ വിളയിൽ, ഡെപ്യൂട്ടി ലീഡറും പഞ്ചായത്ത് അംഗവുമായ സാജൻ പൈങ്ങോട്ട്, ജാഥാ ഡയറക്ടർ പി.ഡി. മാത്യു എന്നിവർ സംസാരിച്ചു.

No comments