സൗജന്യ വയറിങ്ങും വൈദ്യുതീകരണവും നടത്തി...
ചോയ്യങ്കോട് : കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു ചോയ്യങ്കോട് സെക്ഷൻ്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ ചോയ്യങ്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തായന്നൂർ മൊയാളത്ത് ദിവ്യ രതീഷിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ മേൽക്കൂര പണിതും
സൗജന്യ വയറിങ്ങും വൈദ്യുതികരണവും നടത്തി. വൈദ്യുതീകരണത്തിൻ്റെ ഉൽഘാടനം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് വി. ജനാർദ്ദനൻ ഉൽഘാടനം ചെയ്യതു. ചടങ്ങിൽ ഗിരീഷ് എ, ജയരാജൻ പി.വി ,അസി.എൻജിനിയർ സന്ധ്യ.യു, ലിജി ജോർജ്, സി പി ഐ എം തായന്നൂർ സെക്രട്ടറി ഇ.ബാലകൃഷ്ണൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതവും രത്‌നേശൻ അധ്യഷത വഹിച്ചു . ജയൻ നന്ദി പറഞ്ഞു
No comments