സി.പി.ഐ ഡൽഹി ചലോ പ്രക്ഷോഭം: കള്ളാർ ലോക്കൽ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥയ്ക്ക് അയ്യങ്കാവിൽ ആവേശോജ്ജ്വല തുടക്കം
അയ്യങ്കാവിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രവർത്തകരുടെ ആവേശ- അഭിവാദ്യ മുദ്രാവാക്യങ്ങൾക്കിដയിൽ മുതിർന്ന പാർട്ടി അംഗം തോമസ് അവനൂർ ജാഥാ പതാക ഉയർത്തി.
സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് കെ. എസ്. കുര്യാക്കോസ് ജാഥ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.സഖാവ് ബി. രത്നാകരൻ നമ്പ്യാർ (ജാഥാ ലീഡർ), സഖാവ് ചന്ദ്രാവതി ബാലൻ (ഡെപ്യൂട്ടി ലീഡർ), സഖാവ് കെ. അബ്ദുൽ മജീദ് (ജാഥാ മാനേജർ) എന്നിവരുടെ നേതൃത്വത്തിലാണ് കാൽനട ജാഥ പ്രയാണം നടത്തുന്നത്.
ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 9:30-ന് അയ്യങ്കാവിൽ നിന്നും ആരംഭിച്ച ജാഥയ്ക്ക് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ വരവേൽപ്പാണ് ലഭിക്കുന്നത്. രാവിലെ 10:30-ന് പൂടങ്കല്ല്, 11:30-ന് രാജപുരം, ഉച്ചയ്ക്ക് 12:30-ന് കള്ളാർ, വൈകുന്നേരം 3:00 മണിക്ക് മാലക്കല്ല് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 4:30-ന് കോളിച്ചാലിൽ ജാഥ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സഖാവ് ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, യുവാക്കൾക്ക് തൊഴിൽ നൽകുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, ലേബർകോഡ് അറബിക്കടലിൽ തള്ളുക, ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കള്ളാർ ലോക്കൽ കമ്മിറ്റി പരിധിയിലെ പ്രമുഖ പാർട്ടി നേതാക്കളും ലോക്കൽ കമ്മിറ്റി അംഗങ്ങളും മഹിളാ സംഘം നേതാക്കളും ഉൾപ്പെടെ നിരവധി പ്രവർത്തകർ ചടങ്ങുകളിൽ പങ്കെടുത്തു വരുന്നു.

No comments