Breaking News

റെയിൽവേ സ്റ്റേഷനിൽ മറന്നുപോയ 63,000 രൂപയും ബാഗും അധ്യാപികയെ തിരികെ ഏൽപിച്ച് റെയിൽവേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി


കാസർകോട്: ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണവും ബാഗും തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് തളങ്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു. അബദ്ധത്തിൽ റെയിൽവേ സ്റ്റേഷനിൽ മറന്നുപോയ 63,000 രൂപയും ബാഗും അധ്യാപികയെ തിരികെ ഏൽപിച്ച് റെയിൽവേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി. കഴിഞ്ഞ ആഗസ്ത് 15 ന് രാവിലെ 11 മണിയോടെയാണ് അധ്യാപിക പണവും ബാഗും റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ചത്. ട്രെയിനിൽ കയറിയപ്പോഴാണ് അധ്യാപികയ്ക്ക് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടവിവരം ശ്രദ്ധയിൽപെട്ടത്. സ്റ്റേഷനിലെ താൽക്കാലിക ക്ലീനിങ് സ്റ്റാഫായ സജിനിയ്ക്ക് ബാഗ് കിട്ടി. അപ്പോൾ തന്നെ അവർ ആർപിഎഫിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ തളങ്കരയിലെ അധ്യാപികയുടേതാണെന്ന കണ്ടെത്തി. തുടർന്ന് ചൊവ്വാഴ്ച അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണമടങ്ങിയ ബാഗ് തിരികെ നൽകി. റെയിൽവേ യാത്രക്കാരുടെ സുരക്ഷയും അവരുടെ സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ സജിനിയും ആർപിഎഫും കാഴ്ചവെച്ച ഈ പ്രവർത്തനം സത്യസന്ധതയുടെയും സേവന മനോഭാവത്തിന്റെയും ഉത്തമ മാതൃകയാ സജിനിയുടെ സത്യസന്ധതയെ യാത്രക്കാർ അഭിനന്ദിച്ചു.

No comments