ഡിവൈഎഫ്ഐ സംസ്ഥാന തല നാടൻപാട്ട് മത്സരം: കാളിയൻസ് ഫോക്ക് ബാന്റ് കണ്ണാടിപ്പാറയ്ക്ക് ഒന്നാം സ്ഥാനം
മാള: ഡിവൈഎഫ്ഐ 16-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂർ മാള അരുവിന്ദൻ നഗറിൽ വെച്ച് നടന്ന അഖില കേരള നാടൻപാട്ട് മത്സരത്തിൽ കാളിയൻസ് ഫോക്ക് ബാന്റ് കണ്ണാടിപ്പാറ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിൽ വിജയികളായ കാളിയൻസ് ഫോക്ക് ബാന്റ് 15,000 രൂപയും കലാഭവൻ മണി സ്മാരക ട്രോഫിയും സ്വന്തമാക്കി.
മാധവൻ കൊട്ടോടി, ഗോകുൽ അമ്പലത്തറ, വൈശാഖ്, സനോജ്, രഞ്ജിത്ത്, രതീഷ്, അജിത്ത്, സുരേഷ്, പ്രശാന്ത്, അരുൺ എന്നിവരടങ്ങിയ സംഘമാണ് കാളിയൻസ് ഫോക്ക് ബാന്റിനായി വേദിയിൽ അണിനിരന്നത്. ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ഥാനതല മത്സരം സംഘടിപ്പിച്ചത്.
No comments