Breaking News

ജനകീയ ഓണാഘോഷത്തിൻ്റെ ഭാഗമായി കാലിച്ചാനടുക്കം ടൗണും ബസ്റ്റാൻ്റ് പരിസരവും ശുചീകരിച്ചു


അടുക്കം : ജനകീയ ഓണാഘോഷത്തിൻ്റെ ഭാഗമായി കാലിച്ചാനടുക്കം ടൗണും ബസ്റ്റാൻ്റ് പരിസരവും ശുചീകരിച്ചു കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 11, 12 ,13 വാർഡുകളിലെ കുടുംബശ്രീകളും 16 ഓളം  വിവിധ ക്ലബ്ബുകളും സംഘങ്ങളും വ്യാപാരികളും ഡ്രൈവർമാരും ചേർന്ന് നടത്തുന്ന ജനകീയ ഓണാഘോഷത്തിൻ്റെ മുന്നോടിയായിട്ടാണ് ടൗണും ബസ്‌റ്റാൻ്റ് പരിസരവും ശുചികരിച്ചത്  ബസ്റ്റാൻഡിലെ കുഴി കോൺക്രീറ്റ് ചെയത് അടച്ചു ഹരിത സേനാംഗങ്ങൾ ശുചീകരണത്തിൽ പങ്കെടുത്തു

ശുചീകരണത്തിൻ്റെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ ടി.വി ഉദ്ഘാടനം ചെയ്തു ജനകിയ ആഘോഷ കമ്മിറ്റി ചെയർമാൻ എം അനീഷ് കുമാർ അദ്ധ്യക്ഷതയും കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും പറഞ്ഞു ക്ഷേമകാര്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഭൂപേഷ് വാർഡ് മെമ്പർ ടിപി ഫറൂഖ് എം.ജെ ബേബി ബേബി പുതുപറമ്പിൽ  വിജയൻ സി കൃഷ്ണൻ കെ എന്നിവർ സംസാരിച്ചു എവി മധു നന്ദി പറഞ്ഞു

No comments