ഓണത്തിന് പൂക്കളമൊരുക്കാൻ തരിശുഭൂമിയിൽ പൂക്കൾ വിരിയിച്ച് കാലിച്ചാനടുക്കത്തെ തീയ്യസമുദായ സംഘം പ്രവർത്തകർ
കാലിച്ചാനടുക്കത്ത് ഏക്കർ കണക്കിനു തരിശായികിടക്കുന്ന ഭൂമിയിലാണ് ചെണ്ടുമല്ലിക പൂക്കൾ വിരിയിച്ച് കാലിച്ചാനടുക്കം ടൗണിന് വർണ്ണവസന്തം വിരിയിച്ചത്. ചെണ്ടുമല്ലികകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഭൂപേശ് ഉദ്ഘാടനം നിർവ്വഹിച്ചു. തിയ്യസമുദായ സംഘം സെക്രട്ടറി ടി. രാജു സ്വാഗതം പറഞ്ഞു പ്രസിഡണ്ട് എം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു യുവ കർഷകൻ രാഹുൽ രവീന്ദ്രൻ വനിത വേദി പ്രസിഡണ്ട് കെ അനിത യുവജന വേദി പ്രസിഡൻ്റ് മിഥുൻ രാജ് മാവുപ്പാടി എന്നിവർ ആശംസ പ്രസംഗം നടത്തി ട്രഷറർ കെ രാജൻ വളാപ്പാടി നന്ദിയും പറഞ്ഞു
No comments