മണ്ണിന്റെ മണമറിഞ്ഞ കർഷകന് സ്നേഹാദരം.. കർഷകദിനത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ കാലിച്ചാനടുക്കം മയ്യങ്ങാനം സ്വദേശിയായ കുഞ്ഞിക്കൊട്ടനെ ആദരിച്ചു
അടുക്കം : കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ കാലിച്ചാനടുക്കം മയ്യങ്ങാനം സ്വദേശിയായ കുഞ്ഞിക്കൊട്ടൻ മയ്യങ്ങാനം — മണ്ണിനെയും കൃഷിയെയും ജീവിതത്തോട് ചേർത്തുപിടിച്ച അനുഭവസമ്പന്നനായ കർഷകനാണ്
മലയോര മേഖലയിലെ പരമ്പരാഗത നെൽകൃഷിരീതിയായ പൊനംകൊത്തി നെല്ല് ഉൽപാദിപ്പിച്ച് കാർഷിക പാരമ്പര്യത്തിന്റെ അറിവും അനുഭവവും തലമുറകൾക്ക് പകർന്നുനൽകിയ കർഷകനാണ് അദ്ദേഹം. എൺപതാം വയസ്സിലും കൃഷിയോടുള്ള ആവേശത്തിന് ഒട്ടും കുറവില്ല. തെങ്ങ്, കവുങ്ങ്, വാഴ, റംബുട്ടാൻ, മംഗോസ്റ്റീൻ തുടങ്ങി വിവിധ ഫലവർഗങ്ങളും, മാവ്, പ്ലാവ്, പച്ചക്കറികൾ എന്നിവയും സമൃദ്ധമായി വളരുന്ന കാർഷിക ലോകമാണ് അദ്ദേഹത്തിന്റെ കൃഷിയിടം.
കൃഷി ഉപജീവനമാർഗം മാത്രമല്ല, ഒരു ജീവിതസംസ്കാരമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഈ മുതിർന്ന കർഷകനെ ചിങ്ങം ഒന്നായ കർഷകദിനത്തിൽ മികച്ച മുതിർന്ന കർഷകനായി ആദരിച്ചു.
No comments