Breaking News

എം പി സുധാകരൻ അനുസ്മരണം നടത്തി വായനശാലയ്ക്ക് പ്രസംഗ പോഡിയം സമർപ്പിച്ചു


കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആദ്യകാലത്തെ മുൻനിര പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക നാടക വേദികളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  എം.പി സുധാകരനെ  അനുസ്മരിച്ചു. അനുസ്‌മരണ സമ്മേളനം പ്രശ്‌സതനാടകാചര്യൻ പപ്പൻ ശ്യാമളാലയം ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി  കെ. വിനോദ് മേഘ്ൻ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഏവി മധു അദ്ധ്യക്ഷത വഹിച്ചു. കെ.കെ അബൂബക്കർ , കെ.കെ യൂസഫ്, കെ.വി ജയൻ എന്നിവർ അനുസ്‌മരിച്ചു . ഭാര്യ ലളിതയും കുടുംബങ്ങളും ചേർന്ന് വായനശാലയ്ക്ക് പ്രസംഗ പോഡിയം സമർപ്പിച്ചു വായനശാല രക്ഷാധികാരി എം.വി കുഞ്ഞമ്പു വായനശാല ഭാരവാഹികളും ഏറ്റുവാങ്ങി എം രാജേന്ദ്രൻ നന്ദിയും പറഞ്ഞു

No comments