Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആഘോഷിച്ചു. ഭീമനടി ക്രിസ്തു രാജ ദേവാലയാങ്കണത്തിൽ വെച്ച് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രസീത രാജന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ പ്രസിഡന്റ്‌  പി വി അനു ഉത്ഘാടനം ചെയ്തു.വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ ജനാർദ്ദനൻ, ക്രിസ്തു രാജ ദേവാലയം വികാരി ഫാദർ ജോർജ് വള്ളിമല,

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഇ ടി ജോസ്, പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളായ രജനി രാജീവൻ,പ്രകാശൻ, കെ സുജിത്, ടി ഷീബ, കെ മിനി,കാർഷിക വികസന സമിതി അംഗങ്ങളായ സി പി സുരേശൻ, ടി തമ്പാൻ നായർ, വി വി അബ്ദുൾഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

സാമ്പത്തിക സാക്ഷരത സംബന്ധിച്ച് രഞ്ജിത രഞ്ജിത്ത് ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കർഷകരായ  അച്ചാമ്മ തയ്യിൽ, പാട്ടത്തിൽ മോഹനൻ, ഇബ്രാഹിം കോളയത്ത്‌, ടി എം ചന്ദ്രൻ, എൻ സി രമ,കൈലാസ്  തീർത്ഥ എന്നിവരെ പൊന്നാട അണിയിച്ച് 

പ്രസിഡന്റ്‌ പി വി അനു ആദരിച്ചു.

No comments