നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മടിക്കൈ സ്വദേശിയായ ഡ്രൈവർ മരിച്ചു
കാഞ്ഞങ്ങാട്: നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഞായറാഴ്ച ആണ് മരിച്ചത്.
വൈകീട്ടാണ് അപകടം. മടിക്കൈ കീക്കാൻകോട്ടെ എം. എസ്. മോഹനൻ(58) അലാമിപ്പള്ളി സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു. അലാമിപ്പള്ളിയിൽ നിന്നും കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി പോകുമ്പോൾ ആണ് അപകടം. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലീല. മക്കൾ: അജയ്, അനുരാഗ്.
No comments