കാസർകോട് ജില്ലാ മഹിളാ സമഖ്യ സൊസൈറ്റിയും പനത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘നുമ്പക് 2026’ സപ്തദിന ഗ്രാമീണ ക്യാമ്പിന് സമാപനമായി
പനത്തടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹിക പ്രവർത്തക വിഭാഗവും കാസർകോട് ജില്ലാ മഹിളാ സമഖ്യ സൊസൈറ്റിയും പനത്തടി ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘നുമ്പക് 2026’ സപ്തദിന ഗ്രാമീണ ക്യാമ്പിന് സമാപനമായി. “ഒന്നിച്ച് ചിന്തിക്കാം, ഒന്നായി മുന്നേറാം” എന്ന ആശയത്തെ മുൻനിർത്തി ആഗസ്റ്റ് 12 മുതൽ 18 വരെ പാറക്കടവ് ഉന്നതിയിലായിരുന്നു ക്യാമ്പ്.
സമാപനച്ചടങ്ങിൽ വാർഡ് മെമ്പർ എം. ഷിബു അധ്യക്ഷനായി. റിൻഷാദ് കെ.വി. സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങളും അനുഭവങ്ങളും നേട്ടങ്ങളും ഉൾപ്പെടുത്തി നിരഞ്ജന ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ പാറക്കടവ് ഉന്നതിയിലെ പഠനമുറിയുടെ ചുമരിൽ ചിത്രങ്ങൾ വരച്ച് തങ്ങളുടെ സാന്നിധ്യവും ക്യാമ്പ് അനുഭവങ്ങളും അടയാളപ്പെടുത്തി. വിദ്യാർഥികൾ ഒരുക്കിയ ചുമർചിത്രത്തിന്റെ ചായംപൂശൽ പ്രകാശനം രാജപുരം പോലീസ് സ്റ്റേഷൻ SHO അഭിജിത്ത് കെ. നിർവഹിച്ചു. ക്യാമ്പ് വേദിയുമായും സമൂഹവുമായും വിദ്യാർഥികൾക്കുണ്ടായ ആത്മബന്ധത്തിന്റെ ദൃശ്യസാക്ഷ്യമായി ചുമർചിത്രം മാറി.
ചടങ്ങിൽ രാജപുരം പോലീസ് സ്റ്റേഷൻ SHO അഭിജിത്ത് കെ. മുഖ്യാതിഥിയായി. ഊര് മൂപ്പൻ രമേശ് ആർ., ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ BFO ജിത്തു, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോർഡിനേറ്റർ അസീറ എന്നിവർ ആശംസകൾ നേർന്നു.
ഗോത്രസമൂഹത്തിന്റെ ജീവിതം, സംസ്കാരം, പാരമ്പര്യം, ഉപജീവനം, പരിസ്ഥിതി എന്നിവയെ അടുത്തറിഞ്ഞും സമൂഹവുമായി നേരിട്ട് ഇടപഴകിയും വിദ്യാർഥികൾ നേടിയ അനുഭവങ്ങളാണ് ക്യാമ്പിന്റെ പ്രധാന നേട്ടം.
No comments