പരപ്പ ശ്രീ തളീ ക്ഷേത്രത്തിൻ്റെ അനുബന്ധക്കാവായ മനിയേരിക്കാവിൽ പ്രതിഷ്ഠാദിനം ആചരിച്ചു
പരപ്പ ശ്രീ തളീ ക്ഷേത്രത്തിന്റെ അനുബന്ധക്കാവായ മനിയേരിക്കാവില്‍ പ്രതിഷ്ഠാദിനം ആചരിച്ചു. പൂമാല ഭഗവതി, പാലാക്കൊഴുവല്‍ ഭഗവതി, മാളൂര്‍ക്കയം ഭഗവതി എന്നീ മുന്നു ദേവികളേയാണ് മനിയേരിക്കാവില്‍ ആരാധിച്ചു വരുന്നത്. മനിയേരി ക്കാവിലെ പ്രധാന വഴിപാട് കാര്യസാദ്ധ്യത്തിന് ശേഷം ഭക്തന്മാര്‍ നടത്തുന്ന കുല കൊത്തി അടിയന്തിരമാണ്. ആഴ്ചയില്‍ ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് കുല കൊത്തി അടയന്തിരം നടത്തുന്നത്. കാവിലെ കലശക്കാരനായ സുരേഷ് വട്ടിപുന്ന കാവിലെ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു.
പുനപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശ്രീ രാജേഷ് നമ്പൂതിരി നേതൃത്വം നല്‍കി. ഗണപതി ഹോമം, ലളിത സഹസ്രനാമ സമൂഹപാരായണം, മററു പുനപ്രതിഷ്ഠാ ചടങ്ങുകള്‍ എന്നിവയില്‍ ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു.
No comments