Breaking News

വെള്ളരിക്കുണ്ട് നിരവത്ത് ജൂബിലി ചിറ്റ്സിൽ ചിറ്റ് ഫണ്ട് ഡേ ആഘോഷവും കസ്റ്റമർ മീറ്റിങ്ങും നടന്നു


വെള്ളരിക്കുണ്ട് : നിരവത്ത് ജൂബിലി ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വെള്ളരിക്കുണ്ട് ശാഖയിൽ ചിറ്റ് ഫണ്ട് ഡേ ആഘോഷവും കസ്റ്റമർ മീറ്റിങ്ങും സംഘടിപ്പിച്ചു.

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ. പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ബിസിനസ് മാനേജർ ജേക്കബ് എം. ഇ. സ്വാഗതം പറഞ്ഞു. ചീഫ് ബ്രാഞ്ച് മാനേജർ ജോസഫ് എൻ. ജെ. അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ തെയ്യം കലാകാരനും നാടൻപാട്ട് കലാകാരനുമായ ഷിംജിത്ത് ബങ്കളത്തെ ടൗൺ വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് ആദരിച്ചു.വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ ഗീത കെ., ജെന്നിച്ചൻ, ബിനോയ് വി. വി. എന്നിവർ ആശംസകൾ നേർന്നു . മിനി മാത്യു നന്ദി പറഞ്ഞു.കസ്റ്റമേഴ്‌സും ജീവനക്കാരുമടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു

No comments