ക്ഷേമ പെൻഷൻ അട്ടിമറിച്ച് സഹകരണ ബാങ്കുകളിൽ നിന്നും ഒഴിവാക്കാനുളള യു ഡി എഫ് സർക്കാർ നീക്കം.. കരിന്തളം വില്ലേജ് ഓഫിസിലേക്ക് മുന്നിൽ പ്രതിഷേധകൂട്ടായ്മ നടത്തി
കരിന്തളം : ക്ഷേമ പെൻഷൻ സഹകരണ ബാങ്കുകളിൽ നിന്ന് ഒഴിവാക്കിയും സ്ത്രി സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ചും പെൻഷൻ ഗുണഭോക്താക്കൾ കരിന്തളം വില്ലേജ് ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി . സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ ഉൽഘാടനം ചെയ്തു . കയനി മോഹനർ അധ്യക്ഷനായി. കെ സതീശൻ , എം ചന്ദ്രൻ എൻ. രമണൻ , എൻ.ടി.ശ്യാമള , വരയിൽ രാജൻ , ലെനിൻ പ്രസാദ് , പി.പി.രാജേഷ് , ടി.എസ്.ബിന്ദു എന്നിവർ സംസാരിച്ചു . പാറക്കോർ രാജൻ സ്വാഗതം പറഞ്ഞു.
No comments