'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം', പുലികളിക്കെതിരെ വി കെ ശ്രീരാമൻ, രൂക്ഷ വിമർശനം
തിരുവനന്തപുരം: പുലികളിക്കെതിരായ നടൻ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ് എന്ന് വിശദമാക്കിയായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്. രൂക്ഷമായ വിമർശനമാണ് കുറിപ്പ് നേരിടുന്നത്. നടൻ നടത്തിയത് ഗുരുതരമായ ബോഡി ഷെയ്മിംഗ് ആണെന്നാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. പുലികളി പലർക്കും ജീവിത മാർഗമാണെന്നും സിനിമയിൽ അശ്ലീലം പറഞ്ഞ് ജീവിക്കുന്നവരെ കാണുമ്പോൾ ഈ ഓക്കാനം വരില്ലേയെന്നും ചിലർ വി കെ ശ്രീരാമന് മറുപടി നൽകുന്നുണ്ട്. പുലികളിക്കായി പരിശീലിക്കുന്ന ആളുകളുടെ ചിത്രത്തോടെയായിരുന്നു വി കെ ശ്രീരാമന്റെ കുറിപ്പ്.
No comments