Breaking News

കേരള സീനിയർ സിറ്റിസൺ ഫോറം വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.


വെള്ളരിക്കുണ്ട് : കേരള സീനിയർ സിറ്റിസൺ ഫോറം വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആഗസ്റ്റിൻ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട് മുഖ്യാതിഥിയായി.

ചടങ്ങിൽ കവയിത്രി ഉഷസ് പറമ്പയെ കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗം ഷൈലജ കൃഷ്ണൻ ആദരിച്ചു. സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രൻ കെ.പി. നന്ദി പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി പ്രായവും ക്ഷീണവും മറന്ന് മുതിർന്ന അംഗങ്ങൾ വിവിധ ഓണക്കളികളിൽ ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് സദ്യയും കഴിച്ചാണ് അംഗങ്ങൾ മടങ്ങിയത്.





No comments