Breaking News

പക്വതയാര്‍ന്ന ഡ്രൈവിങ്ങിലൂടെ രണ്ടുപേരുടെ ജീവന്‍ രക്ഷിച്ചു; പിഎല്‍ടി ബസ് ഡ്രൈവര്‍ നിജേഷിന് സ്‌നേഹാദരം


തൃക്കരിപ്പൂർ : അശ്രദ്ധമായ ഡ്രൈവിങ് വരുത്തിവെക്കാമായിരുന്ന വലിയൊരു അപകടം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി ബസ് ഡ്രൈവർ. നീലമ്പം ജങ്ഷനിൽ അപകടത്തിൽപ്പെട്ടേക്കാമായിരുന്ന ദമ്പതികളെയാണ് പിഎൽടി ബസ് ഡ്രൈവർ നിജേഷ് സാഹസികമായി രക്ഷിച്ചത്. രണ്ടുപേരുടെ ജീവൻ രക്ഷിച്ച നിജേഷിന് നാടിന്റെ അഭിനന്ദനപ്രവാഹമാണ്.

കഴിഞ്ഞദിവസം പക്വതയാര്‍ന്ന ഡ്രൈവിങ്ങിലൂടെ തൃക്കരിപ്പൂര്‍ നീലംബം ജംഗ്ഷനില്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച പിഎല്‍ടി ബസ് ഡ്രൈവറും ടീം ചങ്ങായീസ് കുടുംബാംഗവുമായ നിജേഷ് ആലിന്‍കീലിനെ ടീം ചങ്ങായീസ് ആദരിച്ചു. ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ടി രാജന്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ഹരിഹരന്‍ വി ,സമീര്‍ ക്ഷേത്രപാലക , ഷുഹൈബ് എൽ കെ , സിയാദ് ടി പി , 

ബാബു ഉണ്ണിക്കണ്ണന്‍ , സ്റ്റാന്‍ഡ് ഏജന്റ് വിജയന്‍ ,പിഎല്‍ടി ബസ്  ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

തിങ്കൾ വൈകീട്ടാണ് സംഭവം. പ്രധാന റോഡിലൂടെ പോകുന്ന ബസ്സിന് മുന്നിലേക്ക് നീലമ്പം ജങ്ഷനിലെ വലത് വശത്തുള്ള റോഡിൽനിന്നും ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അശ്രദ്ധയോടെ മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചത്. സൈഡ് റോഡിലൂടെ കയറിയ ബൈക്കിൽ ബസ് ഇടിക്കുമെന്ന് കണ്ടതോടെ നിജേഷ് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു. ഡ്രൈവറുടെ  മനസാന്നിധ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്. നീലസം റോഡിലും പേക്കടം റോഡിലും ഹമ്പ് സ്ഥാപിച്ച് വേഗത നിയന്ത്രിക്കണമെന്ന്

നാട്ടുകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തില്ലന്ന് ആക്ഷേപമുണ്ട്.

No comments