Breaking News

ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷവും ഓണസദ്യയും നടത്തി


വെള്ളരിക്കുണ്ട് : ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോ റിയത്തിൽ വയോജനങ്ങൾക്കായി  ഓണാഘോഷവും ഓണ സദ്യയും നടത്തി.

ബളാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി എത്തിയ 200 ഓളം വായോജനങ്ങൾക്ക് ഓണ സദ്യയും അതോടൊപ്പം ഓണകിറ്റുകളും നൽകിയത്. ആഘോഷപരിപാടികൾ ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡി. സി. സി. വൈസ് പ്രസിഡന്റ് മാരായ പി. ജി. ദേവ്. ബി. പി. പ്രദീപ് കുമാർ. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. കെ. പി. സി. അംഗം മീനാക്ഷി ബാലകൃഷ്ണൻ. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധു സൂദനൻ ബാലൂർ. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഉമേഷൻ ബെളൂർ. സി. വി. ഭാവനൻ. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജെസ്സി ചാക്കോ.ഷോബി ജോസഫ്. മിനി മാത്യു. ജിത പി. വി. സി. വി. ശ്രീധരൻ. മാർട്ടിൻ ജോർജ്ജ്. അഡ്വ. സുമിത് ലാൽ. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ. അലക്സ് നെടിയകാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സിജു തെക്കേ അറ്റം സ്വാഗതവും ബിനു തോമസ് കുഴിപ്പള്ളി നന്ദിയും പറഞ്ഞു 


No comments