Breaking News

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാലും നടന്നിരുന്നില്ല; പലരുടെയും ജീവൻ രക്ഷിച്ച കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമ്മ


ചെറുവത്തൂർ • ബ്രിട്ടിഷുകാരുടെ കാലത്ത് നിർമിച്ച, ജില്ലയിൽ റെയിൽവേയുടെ എറ്റവും വലിയ പാലമായ കാര്യങ്കോട് പാലം ഇനി ഓർമ. തമിഴ്നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിർമാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി പാലം പൊളിച്ചുതുടങ്ങി. 25നുള്ളിൽ പാലം മുഴുവൻ പൊളിച്ചുമാറ്റാനാണ് കമ്പനിക്ക് നൽകിയ കരാർ. ഇതോടെ ബ്രിട്ടിഷുകാർ നിർമിച്ച ജില്ലയിൽ അവശേഷിക്കുന്ന ഏക പാലവും ഇനി ചരിത്രത്തിലേക്ക് വഴി മാറും. കുമ്പളയിൽ ബ്രിട്ടിഷുകാർ നിർമിച്ച പാലം 5 വർഷം മുൻപ് പൊളിച്ച് മാറ്റിയിരുന്നു.

18 തൂണുകളുള്ള കാര്യങ്കോട് പാലം പൊളിച്ച് മാറ്റുമ്പോൾ പാലത്തിന്റെ തീരങ്ങളിൽ ഉള്ള ജനതയ്ക്ക് അവരുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് ഇല്ലാതാവുന്നത്. ട്രെയിൻ വരുമ്പോൾ പാലത്തിന്റെ തൂണിന് മുകളിൽ സ്ഥാപിക്കുന്ന കൂടുകളിൽ കയറി നിൽക്കുന്നതും.

വൈകുന്നേരങ്ങളിൽ പാലത്തിന്റെ തൂണുകൾക്ക് താഴെ ഇരുന്ന് തേജസ്വിനി പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും അടക്കമുള്ള ഓർമകൾ ഇവരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ആത്മഹത്യ ചെയ്യാൻ വന്ന് പാലത്തിന് മുകളിൽ നിന്ന് താഴേക്കു ചാടിയവർ അധികമാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല.

കാരണം അക്കാലത്ത് ഏത് നേരത്തും പാലത്തിന് തൂണിന് താഴെ ചെറു തോണികളിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരുണ്ടാകും. ഇവരുടെ കൈകളിലേക്കാണ് ഇവർ എത്തുക. ഇത്തരത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളുടെ കഥകൾ ഏറെ പറയാനുണ്ട് ഈ പാലത്തിന്. അതെ സമയം ഈ മാസം 10 നുള്ളിൽ പാലം പൊളിച്ചുമാറ്റി

കൊണ്ടുപോകണം എന്നാണ് കരാർ കമ്പനിക്ക് നൽകിയ നിർദേശം എന്നാൽ തീയതി 25 വരെ നീട്ടി കൊടുത്തിരിക്കുകയാണ് ഇപ്പോൾ. പാലത്തിന്റെ പാളങ്ങളാണ് ഇപ്പോൾ പൊളിച്ചുകൊണ്ടുപോകുന്നത് തൂണുകൾ പുഴയിൽ തന്നെ നിർത്തും.

No comments