കാലിച്ചാമരം-പരപ്പ റോഡ് റീ ടാറിംഗ് ചെയ്യുക ; K.E.W.S. A യൂണിറ്റ് സമ്മേളനം സമാപിച്ചു
പരപ്പ: എറണാകുളത്ത് വെച്ച് നടക്കുന്ന 39-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരപ്പ യൂണിറ്റ് സമ്മേളനം പരപ്പ വ്യാപര ഭവനിൽ നടന്നു.യൂണിറ്റ് പ്രസിഡണ്ട് റിഷാദ് കെ പി അദ്ധ്യക്ഷനായി. ജോയിൻ സെക്രട്ടറി സുജേഷ്.കെ സ്വാഗതം പറഞ്ഞു. വിജയൻ സി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റൻഡ് സെക്രട്ടറി സുരേഷ് കുമാർ ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രജീഷ് എം ആർ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് യൂണിറ്റ് വാർഷിക റിപ്പോർട്ടും ട്രഷറർ ബെന്നി പി.എ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അബ്ദുല്ല ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കാലിച്ചാമരം പരപ്പ റോഡ് റീ ടാറിംഗ് ചെയ്യുക, പരപ്പ ബസ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിക്കുക. ലോഡ് ഷെഡിംഗ് ഒഴിവാക്കുക, കെ സ് ഇ ബി എൽ പരപ്പ ഓഫീസ് സെക്ഷൻ ഓഫീസിക്കുക തുടങ്ങിയ ആവിശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ ആയി പ്രസിഡണ്ട് വിജയൻ സി.വി സെക്രട്ടറി സുജേഷ് കെ, ട്രഷറർ രാജീവൻ. വി, ജില്ലാ എക്സിക്യൂട്ടീവ് ബേബി സബാസ്റ്റൻ എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനത്തിന് അശം സ അറിയിച്ചു കൊണ്ട് രേളാ വ്യാപാരി വ്യവസായി ഏകോപന സമ്മിതി യൂണിറ്റ് പ്രിസണ്ട് നാരയണൻ വി, യൂണിറ്റ് അംഗങ്ങളായ സാബു ജോസഫ്, ബേബി സബാസ്റ്റൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രമോദ് നന്ദി അറിയിച്ചു.
No comments