Breaking News

കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാത ഈ മാസം 3 മുതൽ ഒക്ടോബർ 10 വരെ ഭാഗീകമായി അടച്ചിടും


പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കാഞ്ഞങ്ങാടിന് കീഴിലുള്ള കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കാസര്‍കോട് എംജി റോഡ് മുതല്‍ ചന്ദ്രഗിരി പാലം വരെയും ബേക്കല്‍ പാലം മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെയും സ്‌ട്രെച്ചില്‍ പുനരുദ്ധാരണ പ്രവര്‍ത്തി പുരോഗമിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 3 മുതല്‍ ഒക്ടോബര്‍ 10 വരെ റോഡ് ഭാഗീകമായി അടച്ചിടുന്നതായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


No comments