Breaking News

അധ്യാപകരെ വീടുകളിലെത്തി ആദരിച്ച് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ്


വെള്ളരിക്കുണ്ട്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ റിട്ടയർ ചെയ്ത അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. അധ്യാപകരുടെ നിസ്വാർത്ഥമായ സേവനങ്ങൾ സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവരുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.


ട്രസ്റ്റ് ചെയർമാനും ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകരുടെ വീടുകളിലെത്തി ആദരവ് സമർപ്പിച്ചത്.


ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. ശ്രീധരൻ, ടി.വി. ചന്ദ്രൻ, എ.വി. ശ്യാമള എന്നിവർ പങ്കെടുത്തു.


ട്രസ്റ്റ് ഭാരവാഹികളായ സാജൻ ജോസഫ്, ബിനു കുഴിപ്പള്ളി, ഷാജി മാണിശേരി, സിജു തെക്കേറ്റം, സുരേന്ദ്രൻ അരീങ്കല്ല്, ടി. മനോഹരൻ മാസ്റ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments