Breaking News

ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപത്തെ വാഹനാപകടം; പരിക്കേറ്റ യുവാവ് മരിച്ച

ഹൊസങ്കടി  ചെക്ക്‌പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൈവളികെ അഗര്‍ത്തിമൂല സ്വദേശി കിരണ്‍ കുമാര്‍ (32) ആണ് മരണപ്പെട്ടത്. ലോറി തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കിരണ്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


No comments