നീലേശ്വരം തോട്ടുംപുറത്ത് സിപിഎം പ്രവർത്തകന്റെ സ്കൂട്ടർ കത്തി നശിച്ചു
നീലേശ്വരം : തോട്ടുംപുറത്ത് സിപിഎം പ്രവർത്തകന്റെ സ്കൂട്ടർ കത്തി നശിച്ചു. ഇട്ടപ്പുറം പ്രകാശന്റെ സ്കൂട്ടറാണ് ഇന്ന് (തിങ്കൾ) പുലർച്ചെ ഒരു മണിയോടെ കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് വെള്ളം കോരിയൊഴിച്ചു തീകെടുത്തിയെങ്കിലും ഫലം ഫണ്ടായില്ല. തീ വെപ്പിന് പിന്നിൽ ആരാണെന്നു വ്യക്തമല്ല. വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ ഇ.ഷജീർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
No comments