യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഐ.എസ്.വസന്തൻ അന്തരിച്ചു
ബന്തടുക്ക: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റും പടുപ്പ് ക്ഷീരസഹകരണ സംഘം സെക്രട്ടറിയുമായ ഐ.എസ്. വസന്തൻ (38) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പരേതരായ സീതാരാമഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്. പ്രശാന്തി, വീണ, പ്രവീൺ, മോഹന എന്നിവരാണ് സഹോദരങ്ങൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, പിന്നീട് ഈയ്യുത്തുള്ള വീട്ടിലെത്തിക്കും. തുടർന്ന് വീട്ടു വളപ്പിൽ സംസ്കാരം നടക്കും.
No comments