എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം; 350 പേർക്കായി 17കോടി 50 ലക്ഷം രൂപ വിതരണം ചെയ്ത
2017ല്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത്, പട്ടികയില്‍ ഉൾപെട്ട 350 പേര്‍ക്ക് നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിച്ചു. ഇതുവരെ 17 കോടി 50 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ആകെ 977 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതിനു പുറമേ 201 അപേക്ഷകളില്‍ ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുയാണ്. 2017 ല്‍ ക്യാമ്പില്‍ പങ്കെടുത്ത് ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട, ഇനിയും ധനസഹായത്തിന് അപേക്ഷിക്കാന്‍ ബാക്കിയുള്ളത് 432 പേരാണ്. ബാക്കിയുള്ളവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
No comments