കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ പൊതുനന്മ ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസ ജനകീയ മത്സ്യച്ചന്ത ആരംഭിച്ചു
കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ പൊതുനന്മ ഫണ്ട് സ്വരൂപിക്കുന്നതിനായി എം എസ് പി ഫിഷ് സ്റ്റാൾ ഉടമയും ജീവനക്കാരും പ്രതിമാസ ജനകീയ മത്സ്യച്ചന്ത ആരംഭിച്ചു. എല്ലാ മാസവും രണ്ടാം തീയ്യതി മത്സ്യവില്പനയിലൂടെ ലഭിക്കുന്ന വരുമാനം പൊതുനന്മാഫണ്ടിലേക്ക് ഗ്രന്ഥശാലയെ ഏൽപ്പിക്കും. സ്റ്റാളിൻ്റെ ഉടമ സുബൈറും ജീവനക്കാരായ വിജിലും ജിഷ്ണുവുമാണ് വില്ലന നടത്തുന്നത്
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാനം ചെയ്തു . പി എം രാജൻ അധ്യക്ഷത വഹിച്ചു. ഒ.എം ബാലൂഷ്ണൻ, സി.രാമ ചന്ദ്രൻ , എൻ ബാലകൃഷ്ണൻ, ടി പി എം സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.കെ വസന്തകുമാർ സ്വാഗതം പറഞ്ഞു.
No comments