Breaking News

കാസറഗോഡ് ആസ്റ്റർ മിംസിൽ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു


കാസർകോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി സംഘടിപ്പിക്കുന്ന ഹൃദ്രോഗ നിർണ്ണയ ക്യാമ്പിൽ സെപ്റ്റംബർ 29 വരെ ഇ.സി.ജി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കുന്നതാണ്. ഞായറാഴ്ചകളിലും ഈ സേവനം ആശുപത്രിയിൽ ലഭിക്കുന്നതാണ്.

കൂടാതെ, ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന, ഇ.സി.ജി, എക്കോ സ്ക്രീനിങ്, ടി.എം.ടി പരിശോധന, ഹീമോഗ്ലോബിൻ (Hb), പ്രമേഹം (FBS), ക്രിയാറ്റിനിൻ (Creatinine), ലിപിഡ് പ്രൊഫൈൽ (Lipid Profile) പരിശോധനകൾ ഉൾപ്പെടുന്ന 950 രൂപയുടെ 'ആസ്റ്റർ സ്പന്ദന' ഹൃദയാരോഗ്യ പരിശോധനാ പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. 

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 7034001111.

No comments