Breaking News

ദേശീയപാത 66ൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രവേശന പ്രശ്നം: ശാശ്വത പരിഹാരം തേടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും


കാഞ്ഞങ്ങാട്: ദേശീയപാത 66ൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന വഴിയിൽ നിലനിൽക്കുന്ന ഗതാഗത പ്രശ്നങ്ങൾക്കും അനുബന്ധ ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

യോഗത്തിന് മുന്നോടിയായി ജില്ലാ ആശുപത്രിക്ക് സമീപമുള്ള ദേശീയപാത പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധനയും നടത്തി. ആശുപത്രിയിലേക്കുള്ള പ്രവേശനത്തിലെ തടസ്സങ്ങൾ, വാഹന ഗതാഗതത്തിലെ പ്രയാസങ്ങൾ, രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ എന്നിവർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ സംഘം നേരിട്ട് വിലയിരുത്തി.

രോഗികൾക്കും ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായി ആശുപത്രിയിലെത്താൻ കഴിയുന്ന തരത്തിൽ സ്ഥിരമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു.

ദേശീയപാത അതോറിറ്റിയെ പ്രതിനിധീകരിച്ച് സൈറ്റ് എൻജിനീയർ ഹർകേഷ് മീണ, ലൈസൺ ഓഫീസർ കെ. സേതുമാധവൻ നായർ, റസിഡന്റ് എൻജിനീയർ യോഗേന്ദ്രപ്പ, നിർമ്മാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളായ അസിസ്റ്റന്റ് ജനറൽ മാനേജർ ഡി. സുധാകരൻ, സേഫ്റ്റി മാനേജർ വിജയ് റാത്തോഡ്, സർവേ മാനേജർ എം. പ്രദീപ് മോഹൻ, ലൈസൺ ഓഫീസർ ടി. മാധവൻ, ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി, ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസി രാജൻ എന്നിവർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ.കെ., ജില്ലാ പഞ്ചായത്തംഗം സബീഷ് കെ., കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ലതാ ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ പ്രശാന്ത് എം., രാജൻ അത്തിക്കോത്ത്, രതീഷ് കെ.വി., രേഷ്മ രാജൻ, കാഞ്ഞങ്ങാട് ട്രാഫിക് സബ് ഇൻസ്പെക്ടർ ജയരാജൻ പി., അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്യു വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിജ എം.പി. തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. കെ. രാജ്മോഹൻ, അഡ്വ. പി.വി. സുരേഷ്, എൻ. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുഞ്ഞി, പി.പി. രാജു, കെ.എസ്. പീറ്റർ, അഡ്വ. കെ.വി. രാമചന്ദ്രൻ, സി.വി. തമ്പാൻ, അഡ്വ. നിസാം ഫലാഹ്, വിനോദ് കുമാർ, ഷാജി മാവുങ്കാൽ, ശശിധരൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് വിഷയത്തിൽ ഇടപെട്ടതോടെ ഏറെക്കാലമായി തുടരുന്ന ആശുപത്രി പ്രവേശന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നിർണായക നടപടികൾക്ക് തുടക്കമായി.

No comments