Breaking News

അടിമുടി ഡിജിറ്റലാകാൻ പൊലീസ്, കുറ്റപത്രവും അന്തിമറിപ്പോ‍ർട്ടും ഡ‍ിജിറ്റലാകും; കടലാസ് ഉപയോഗം കുറയ്ക്കും

തിരുവനന്തപുരം. ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ കേരള പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോ‍ർട്ടും ഡിജിറ്റലാകണമെന്ന പ്രധാന നിർദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. എഡിജിപി മാരുടെ യോഗത്തിലാണ് തീരുമാനം. കേസുകളിലെ കുറ്റപത്രം , അന്തിമ റിപ്പോർട്ടിന്റെ ഹാർഡ് കോപ്പികൾക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്ക് നൽകുന്നതിനുള്ള സാധ്യത ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്യാനാണ് തീരുമാനം. ഗവർണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഡിജിപി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. തുട‍ർനടപടി സ്വീകരിക്കാൻ പൊലീസ് ആസ്ഥാനത്തിൻ്റെ ചുമതലയുള്ള എഡിജിപിയെ നിയോ​ഗിച്ചിട്ടുണ്ട്. പേജുകൾ പ്രിൻ്റെടുത്ത് പ്രതികൾക്ക് കൊടുക്കുന്നതിന് പകരം ഒറ്റ ക്ലിക്കിൽ റിപ്പോ‍ർട്ട് പ്രതികൾക്കും അഭിഭാഷകർക്കും നൽകാമെന്നാണ് നിർദ്ദേശം.

No comments