Breaking News

പെരിയ കേന്ദ്രസര്‍വ്വ കലാശാലക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ചു :വന്‍ ദുരന്തം ഒഴിവായി


പെരിയ : പെരിയ കേന്ദ്രസർവകലാശാലക്ക് സമീപം ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ചു. ബുധനാഴ്ച വൈകിട്ട് കേന്ദ്രസർവകലാശാലഗേറ്റിന് സമീപമാണ് അപകടം നടന്നത്. പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വരികയായിരുന്ന മറ്റൊരു കാർ ഇടിക്കുക യായിരുന്നു. പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻ ഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ റോഡരികിലെ ചെറിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങിയിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി.

No comments