പി.പി അര്‍ച്ചന ഐഎഎസ് കാഞ്ഞങ്ങാട് സബ് കളക്ടര്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കളക്ടറായി പയ്യന്നൂർ സ്വദേശിനി പി പി അർച്ചന ചുമതലയേറ്റു. ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ സബ് കളക്‌ടറെ ബൊക്കെ നൽകി സ്വീകരിച്ചു, എ ഡി എം , പി ഉദയകുമാർ ഡപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായിരുന്നു.
പയ്യന്നൂരിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർച്ചന കണ്ണൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്ക് നേടിയിരുന്നു. വയനാട് അസിസ്റ്റൻ്റ് കളക്ടറായിരുന്നു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യു സർവ്വീസിൽ ഇൻകം ടാക്സ് അസി: കമ്മീഷണറായും പ്രവർത്തിച്ചിരുന്നു. മുൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പരേതനായ കെ.ഇ. ജീവരാജിന്റെയും പിലാത്തറ യു.പി.സ്കൂൾ അധ്യാപിക പി.പി. ഗീതയുടെയും മകളാണ്.
No comments