ശ്രീറാം ഫിനാൻസ് 60 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ നടന്ന പരിപാടി വെള്ളരിക്കുണ്ട് എസ് എച്ച് ഒ മനു പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ശ്രീറാം ഫിനാൻസ് വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 60 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ നടന്ന പരിപാടി വെള്ളരിക്കുണ്ട് സ്റ്റേഷൻ SHO മനു പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ശ്രീറാം ഫിനാൻസ് വെള്ളരിക്കുണ്ട് ബ്രാഞ്ച് മാനേജർ ഷിന്റോ എബ്രഹാം സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അധ്യക്ഷനായ സോണൽ പ്രോഡക്റ്റ് ഹെഡ് വിനു സി. സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. TPG ബ്രാഞ്ച് മാനേജർ സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി.
ട്രക്കിങ് കമ്മ്യൂണിറ്റിയിൽപ്പെട്ട എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന, 60 ശതമാനമോ അതിലധികമോ മാർക്ക് നേടി വിജയിച്ച വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്.
ഇന്ത്യയിലുടനീളമുള്ള 3,000-ത്തിലധികം ബ്രാഞ്ചുകളിലൂടെ 2013 മുതൽ ശ്രീറാം ഫിനാൻസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു. വരും വർഷങ്ങളിൽ കൂടുതൽ അർഹരായ വിദ്യാർഥികളിലേക്ക് പദ്ധതിയുടെ ആനുകൂല്യം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ശ്രീറാം ഫിനാൻസ് അധികൃതർ അറിയിച്ചു.

No comments