ബളാൽ പഞ്ചായത്തിലെ ഉന്നതികളിലെ ഉന്നമനത്തിനായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം.... മന്ത്രിക്ക് നിവേദനം നൽകി ഭരണസമിതി...
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ ഉന്നതികളുടെ ഉന്ന മനത്തിനായി പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ട് ഭരണസമിതി..
ഇത് സംബന്ധിച്ച വിശദമായ നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മന്ത്രിക്ക് നേരിട്ട് കൈമാറി..
ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി പട്ടിക വർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്ത് ആണ് ബളാൽ.
പഞ്ചായത്തിലെ 17 വാർഡുകളിലായി 93 ഉന്നതികളിൽ 7000 പേരാണ് ഉള്ളത്. കുന്നിൻ ചെരുവുകളിലും മലഞ്ചെരുവുകളിലും കഴിയുന്നവരുടെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
ഉന്നതികളിലേക്ക് റോഡ് , കുടിവെള്ള സൗകര്യം. വീട്. കമ്മ്യുണിറ്റി സെന്ററുകൾ. ആരോഗ്യ കേന്ദ്രങ്ങൾ. ബസ്സ് സർവ്വീസുകൾ.
വിദ്യാഭ്യാസകേന്ദ്രങ്ങൾ. തുടങ്ങിയവയും ഇവരുടെതായനാടൻ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും. കായിക ക്ഷമതകൾ പരിപോഷിപ്പിക്കാനും ഒക്കെ വേണ്ടിയുള്ള പദ്ധതികളാണ് പഞ്ചായത്ത് പ്രത്യേക പാക്കേജിലൂടെ ലക്ഷ്യമിടുന്നത്..
പദ്ധതി വരുന്ന മുറക്ക് ഓരോ വാർഡ് മെമ്പറുടെയും നേരിട്ടുള്ള മേൽ നോട്ടത്തിൽ വികസനംനടപ്പാക്കും.
കൂടാതെ ഉദ്യോഗസ്ഥതലങ്ങളിൽ ഉള്ളവരും ഇതിന് നേതൃത്വം നൽകും.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഉന്നതികൾ എന്നബഹുമതി സ്വന്തമാക്കുക എന്നലക്ഷ്യവും ഭരണസമിതി ഇതിലൂടെ ലക്ഷ്യമിടുന്നു.
പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചപ്പോൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന ഉറപ്പ് മന്ത്രിയിൽ നിന്നും ലഭിച്ചതായി വൈസ്പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു..

No comments