ബങ്കളം കക്കാട്ട് വീടിന് തീപിടിച്ച് ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു
ബങ്കളം: വീടിന് തീപിടിച്ച് ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. കക്കാട്ട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ തൂലിക ക്ലബ്ബിനടുത്തുള്ള ചെട്ടി വീട്ടിൽ കൃഷ്ണന്റെ വീടിനാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത് വീട്ടുകാർ ക്ഷേത്രത്തിൽ പോയ അവസരത്തിൽ ആയിരുന്നു തീപിടുത്തം. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ കാഞ്ഞങ്ങാട് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്നി രക്ഷാസേന നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫ്രിഡ്ജും വീടുപകരണങ്ങളും അടുക്കള ഭാഗത്തെ ഫർണ്ണീച്ചറുകളും ഉൾപ്പടെ കത്തിനശിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വികെ.അഫ്സൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ എ സുദിൻ,അനുരാഗ് ബാബു, എഅതുൽ,വി.ആർവൈഷ്ണവ്, ഹോം ഗാർഡ്മാരായ പിനാരായണൻ,ഇ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

No comments