കൊളത്തൂര്‍ ചൂരിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു; യാത്രക്കാര്‍ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
കുറ്റിക്കോൽ : കാഞ്ഞങ്ങാട് നിന്നും ബന്തടുക്കയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കൊളത്തൂരില്‍ അപകടത്തില്‍പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശ്രീകൃഷ്ണ ബസാണ് അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരിക്കോട് വളവില്‍ വെച്ച് ബസിന്റെ സ്റ്റിയറിങ് തകരാറിലായതാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിന് സമീപത്തുകൂടിയാണ് ബസ് റോഡരികിലെ കുഴിയിലേക്ക് നീങ്ങിയത്. ബസ് വൈദ്യുതി തൂണില്‍ ഇടിച്ചിരുന്നെങ്കില്‍ വലിയൊരു ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്ത് എത്തി.

No comments