നീലേശ്വരം: ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്ട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപ ശിഖ കൊണ്ടുപോകുന്നത് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും. വെള്ളിയാഴ്ച പുറപ്പെടും. രാവിലെ 9 മണിക്കാണ് ചായ്യോത്ത് സ്കൂളിൽ നിന്നും സംസ്ഥാന കായികമേള നടക്കുന്ന കോഴിക്കോട്ടേക്കുള്ള ദീപശിഖയുടെ പ്രയാണം ആരംഭിക്കുക. കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിലിൽ നിന്നും ഡിസ്കസ് ത്രോ ദേശീയ താരം കെ സി സർവാൻ ദീപശിഖ ഏറ്റുവാങ്ങും. ചാങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനാകും. തുടർന്ന് കായികതാരങ്ങളുടെ അകമ്പടിയോടെ ദീപശിഖ ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്തിക്കും രാജാസിൽ നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇവിടെനിന്നും ജില്ലാ അതിർത്തിയായ പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്തിക്കുന്ന ദീപശിഖ സ്വീകരണത്തിനു ശേഷം കരിവെള്ളൂർ എ വി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ നിന്നും കണ്ണൂർ ജില്ലയിലെ അത്‌ലറ്റുകൾക്ക് കൈമാറും.
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപ ശിഖ ചായ്യോത്ത് സ്കൂളിൽ നിന്നു
Reviewed by News Room
on
7:58 PM
Rating: 5
No comments